TRENDING NOW


'മഹേഷിന്‍റെ പ്രതികാര'ത്തിലെ ചാച്ചന്‍
മാധവേട്ടനാകുന്നു

അഞ്ചു ദശാബ്ദക്കാലം നാടകരംഗത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കെ.എല്‍ ആന്‍റണി, മലയാളസിനിമയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. 'മഹേഷിന്‍റെ പ്രതികാര'ത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ 'ചാച്ചനെ' അനശ്വരമാക്കിയ കെ.എല്‍ ആന്‍റണി, ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്ന ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്.'


അച്ഛന്‍ സംഗീതസംവിധായകന്‍;
അച്ഛനും മകനും ഗായകര്‍;
'ചക്കരമാവിന്‍ കൊമ്പത്ത്' ബിജിബാല്‍

മലയാളസിനിമാസംഗീതത്തിലെ ഹിറ്റുകളുടെ തമ്പുരാനാണ് ബിജിബാല്‍. 2007-ല്‍ 'അറബിക്കഥ'യിലൂടെ സംഗീതസംവിധായകനായ ബിജിബാല്‍, ചുരുങ്ങിയ കാലയളവില്‍ 250-ല്‍പ്പരം ഗാനങ്ങളാണ് മലയാളത്തിനു സമ്മാനിച്ചിരിക്കുന്നത്.
2012, 2013, 2014, 2015 വര്‍ഷങ്ങളില്‍ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡും 2012-ല്‍ ദേശീയ അവാര്‍ഡും മറ്റു നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയ ബിജിബാലിന്‍റെ സംഗീതസംവിധാനത്തിലുള്ള വ്യത്യസ്തമായ മൂന്നു ഗാനങ്ങള്‍ 'ചക്കരമാവിന്‍ കൊമ്പത്തി'ന് സംഗീത മധുരം പകരുന്നു. പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നതും ബിജിബാല്‍ തന്നെ.
അച്ഛനും മകനും ഗായകരും കൂടിയാവുന്നു എന്ന പ്രത്യേകത കൂടി ഇക്കുറി എടുത്തുപറയണം. സിനിമയിലെ 'അലഞൊറിയണ തീരത്ത്' എന്നു തുടങ്ങുന്ന നാടന്‍ ശീലുകളുള്ള ടൈറ്റില്‍ സോംഗ് ബിജിബാല്‍ ആലപിച്ചിരിക്കുമ്പോള്‍, 'മഞ്ഞണിയും പുലരികളും' എന്നു തുടങ്ങുന്ന അടിപൊളി ഗാനം മകന്‍ ദേവദത്ത് ബിജിബാലാണ് ശ്രേയ ജയദീപിനൊപ്പം ആലപിച്ചിരിക്കുന്നത്. സംഗീതത്തിന്‍റെ ചക്കരമാവിന്‍ കൊമ്പത്തു നിന്നും മനോഹരമായ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ഉറപ്പിക്കാം.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്‍റെ രചന അര്‍ഷാദ് ബത്തേരിയും സംവിധാനം ടോണി ചിറ്റേട്ടുകളവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും സംവിധായകന്‍ തന്നെ; 'മഞ്ഞണിയും പുലരികളും' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ റഫീഖ് അഹമ്മദിന്‍റേതാണ്.


സുനില്‍ ലാവണ്യയുടെ കലയില്‍
വീടും ചായക്കടയും ഒന്നരയാഴ്ചകൊണ്ട്...

'ചക്കരമാവിന്‍ കൊമ്പത്ത്' സിനിമയിലെ ഒരു പ്രധാന വെല്ലുവിളി ഹരിശ്രീ അശോകനും അഞ്ജലി നായരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വീടായിരുന്നു. നാടന്‍ വീട്. വീട്ടുപരിസരത്ത് മരങ്ങളും ഊഞ്ഞാലും ചെടികളും കിണറും എല്ലാം വേണം. ഈ വീടിന്‍റെ തൊട്ടടുത്താണ് മീര വാസുദേവിന്‍റെ കഥാപാത്രത്തിന്‍റെ കൂറ്റന്‍ വീട്. ഇരു വീടുകളും തമ്മിലുള്ള അടുപ്പവും അകലവുമെല്ലാം ചിത്രത്തിലെ പ്രധാന വിഷയമാണുതാനും.
രണ്ടു വീടുകളും ഒന്നിച്ചു കിട്ടുക പ്രയാസമായി വന്നപ്പോള്‍ സെറ്റിടുകയായിരുന്നു, ഏക പോംവഴി. എല്ലാ നാടന്‍ ശൈലികളും ഒത്തിണങ്ങിയ വീട് ഷൂട്ടിംഗിനായി സെറ്റിടാന്‍ കലാസംവിധായകന്‍ സുനില്‍ ലാവണ്യയ്ക്കും സംഘത്തിനും വേണ്ടിവന്നത് കേവലം ഒന്നര ആഴ്ചയാണ്. കാമറ വച്ചു ചിത്രീകരിക്കുവാന്‍ പാകത്തില്‍ മുറികള്‍ മാറ്റുവാന്‍ പാകത്തിലായിരുന്നു സെറ്റ്.
സിനിമാ കമ്പനി, മുംബൈ ടാക്സി, ഒരു മുത്തശി ഗദ എന്നീ ചിത്രങ്ങള്‍ക്കു പുറമേ പ്രമുഖ ഓസ്ട്രേലിയന്‍ സംവിധായകനായിരുന്ന പോള്‍ കോക്സിന്‍റെ 'ഫോഴ്സ് ഓഫ് ഡെസ്റ്റിനി' എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള സുനിലിന്‍റെ ശ്രദ്ധേയമായ കലാസംവിധാനമാണ് 'ചക്കരമാവിന്‍ കൊമ്പത്തി'ലേത്. കഥയിലെ പ്രധാന ഘടകങ്ങളിലൊന്നായ ചായക്കടയും സെറ്റിട്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ ദൃശ്യഭംഗിയിലെ വലിയൊരു പങ്ക് സുനില്‍ ലാവണ്യയുടെ കലാസംവിധാനമികവാണ്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ജുബിത് നമ്രാടത്തിന്‍റെ 'ആഭാസ'ത്തിന്‍റെ കലാസംവിധാനവും സുനിലാണ് നിര്‍വഹിക്കുന്നത്.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ചിറയില്‍ ഫിലിംസിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്‍റെ രചന അര്‍ഷാദ് ബത്തേരിയും സംവിധാനം ടോണി ചിറ്റേട്ടുകളവും നിര്‍വഹിച്ചിരിക്കുന്നു. നര്‍മരസത്തില്‍ പൊതിഞ്ഞ ഈ കുടുംബചിത്രം, ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Movie - Fidaa
Directed by Sekhar Kammula
Starring: Varun Tej & Sai Pallavi
DOP : Vijay C Kumar
Music by Shakthikanth Karthick
Editor : Marthand K. Venkatesh
Digital Media : Nani
PRO : Vamsi Kaka


ആസിഫ് അലി,  ഉണ്ണി മുകുന്ദൻ,  വിനയ് ഫോർട്ട്‌,  നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന "അവരുടെ രാവുകൾ" പ്രദർശനത്തിന് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മോർണിംഗ് ഷോ തടസ്സപെട്ടു.
ചിത്രത്തിന്റെ ലൈസൻസ് ഇഷ്യൂ സംബന്ധിച്ചുള്ള പ്രശ്നങ്ങളാലാണ്‌  പ്രദർശനം വൈകിയിരിക്കുന്നത്.
നവാഗതനായ ഷാനിൽ മുഹമ്മദ്‌,  കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമ,
ഈദ്‌ റിലീസുകളിൽ വച്ച്   പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ അർപ്പിക്കുന്ന സിനിമകൂടിയാണ് "അവരുടെ രാവുകൾ"..  🎬🍿😊🙌🏻

ചാപ്റ്റർസ് , അരികിൽ ഒരാൾ എന്നി ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന Y സിനിമയുടെ ടീസർ നാളെ വൈകീട്ട് 6 മണിക്ക് റിലീസ്‌ ചെയ്യുന്നതായിരിക്കും


Oru Cinemakkaran is a romantic film directed by Leo Thadeus, starring Vineeth Srinivasan and Rajisha Vijayan in the lead roles.

Cast: Rajisha Vijayan, Vineeth Sreenivasan
Crew: Leo Thaddeus (Director), Sudheer Surendran (Director of Photography), Bijibal Maniyil (Music Director)
Genres: Drama, Romance
Release Dates: 23 Jun 2017 (India)
Malayalam Name: Oru Cinemakkaran


There has been some issues going on between the distributors and national multiplex chain in Kerala like PVR, Cinepolis and Inox. The issue was related to the distributor’s share that has been getting from these multiplexes. Compared to other multiplexes and single screens, distributor’s share has been very low in the above mentioned multiplexes. They are charging great amount fir tickets as well and still not ready to increase the distributor’s share. AS a result, the distributors and producers decided not to give Malayalam Films to these multiplex chains from this coming Eid season. The latest report which is coming from the industry says that the issues has been sorted out by Film Exhibitors United Organization of Kerala, lead by popular actor Dileep.This organization have had a discussion with distributors association, producers association and the multiplex chains. AS a result of this discussion, distributors and producers got ready to give movies to multiplex chains as the multiplex group got ready to agree to the conditions put forward by the above associations.

Oru Cinemakkaran, Role Models, Tiyan, Thondi Muthalum Driksakshiyum, avarude Ravukal, Hindi movie Tube light, Tamil films like Vanamagan, AAA etc are the main Eid releases here in Kerala this year.


ജോജുവും വിനയ് ഫോർട്ടും നായകന്മാരാവുന്ന,  സെന്തിൽ രാജൻ സംവിധാനം ചെയ്യുന്ന 'കടംങ്കഥ' എന്ന സിനിമയുടെ ആദ്യ ടീസർ 24th, ശനിയാഴ്ച രാവിലെ 10 മണിക്ക് റിലീസ് ചെയ്യുന്നു..  👍🏻🎬🍿🍿❤


ഐ വി ശശി- സീമാ ദമ്പതികള്‍ പിരിയുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്ത കേട്ടത് മുതല്‍ പലരും വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഐ വി ശശി. താനും സീമയും ഈ വാര്‍ത്തകളും ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നതും കേട്ട് ചിരിക്കുകയാണെന്നും ഐ വി ശശി.
സോഹന്‍ റോയിക്കൊപ്പം ചേര്‍ന്ന് ബേണിംഗ് വെല്‍സ് എന്ന സിനിമയുടെ പണിപ്പുരയിലാണ് ഐ വി ശശി. കുവൈറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചെന്നൈയിലാണ് ഐ വി ശശി- സീമാ ദമ്പതികള്‍ താമസിക്കുന്നത്. യുവതാരങ്ങളെ കേന്ദ്രീകരിച്ച് വ്യാജ വിവാഹമോചന വാര്‍ത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കാറുണ്ടെങ്കിലും മലയാളത്തിലെ മുതിര്‍ന്ന സിനിമാ ദമ്പതിമാരെക്കുറിച്ച് ഇത്തമൊരു പ്രചരണം ആദ്യമാണ്. ഐ വി ശശിയുടെ മകന്‍ അനു ശശിയും ചലച്ചിത്ര രംഗത്താണ്. ഒപ്പം എന്ന സിനിമയില്‍ പ്രിയദര്‍ശന്റെ കോ ഡയറക്ടറായിരുന്നു അനു.
ഐ വി ശശിയുടെ പ്രധാന ചിത്രങ്ങളില്‍ നായികയായിരുന്ന സീമ അവളുടെ രാവുകള്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ധീരമായ പരീക്ഷണചിത്രങ്ങളുടെ ഭാഗമായിരുന്നു.